വേതാള കഥകള്‍ - വേക്കപ്പ് കോള്‍.
ബോധന്‍- ഡായ്, യൂ ആര്‍ ലേറ്റ്, വേക്കപ്പ്
അബോധന്‍ - പോടേ.. ചുരുണ്ടു കിടന്നുറങ്ങുമ്പോഴാണ് അവന്‍റെ ലേറ്റ്, നീയാര് സമയപാലകനോ?
ബോധന് - ഒമ്പതരയായെടേ..ഗെറ്റപ്പ്. സ്റ്റുഡന്‍റ്സ് ഗോ ടു യുവര്‍ ക്ലാസ്സസ്സ്
അബോധന്‍ - ഓഫ് ലേറ്റ് ദ സണ്‍ ഈസ് ലേറ്റ്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല. ഇഡിയറ്റ്സ്.
ബോധന്‍- ഡായ് ഫോണ്‍ മണിയടിക്കുന്നെടാ, പിക്ക്.
അബോധന്‍ - നിന്നെ പോലെ വേറൊരു തൊന്തരവ്, എന്തരടേ, രാവിലെ എല്ലാം കൂടെ കുറ്റീം പറച്ചേച്ചിറങ്ങിയേക്കുന്നു
ആത്മാവ് - കോംപ്രമൈസ്, എടുത്തു കഴുവേറ്റടേ, ആരാണ്ടു മുട്ടാവശ്യത്തിനു വിളിക്കുവാരിക്കും.
ഹലോ
ഗുഡ്മോണിങ്ങ്.
ഉം
സര്‍ ആം കോളിങ്ങ് ഫ്രം..
സോ വാട്ട്?
വീ ഹാവ് ആന്‍ എക്സൈറ്റിങ്ങ് ഓഫര്‍.
ഫോണിക്കൂടെ എക്സൈറ്റുമെന്‍റ് വരുന്ന കാലമൊക്കെ പോയി ക്ടാവേ. ആം സ്ലീപ്പിങ്, ഇപ്പോ അതു വരൂല്ല. താങ്ക് യൂ.
ഉപബോധന്‍ - ഉറക്കത്തിന്‍റെ കെട്ടുവിട്ടില്ല, അപ്പഴാ ക്ടാവിന്‍റെ എക്സൈറ്റുമെന്‍റ്.
ബോധന്‍- ഡായ്, പിന്നേം ചരിയാതെ.
മിണ്ടാതിരിടാ ശവീ. ഒന്നൊറങ്ങട്ടെ
എന്നാ നീ ഒറങ്ങുന്നതൊന്നു കാണണം. അടുത്ത മണി. ഫോണെടടേ..
ഗുഡ്മോണിങ്ങ് ചേട്ടാ..
ഹും..
എന്തോന്ന് ഉറക്കം?
പൂര്‍വ്വജന്മത്തിലെ ശത്രുക്കളാടാ ഈ ജന്മത്തില്‍ അനിയനായിപ്പിറക്കുന്നത്. ഉറക്കത്തില്‍ ഡിസ്റ്റര്‍ബ് ചെയ്യാന്‍. വെച്ചിട്ടു പോടാ. ബ്ലഡി കുക്കുംബര്‍ ഫൂള്‍.
ബോധന്‍- ഡാ, മണിയടീടെ അസുഖം ലാന്‍ഡ് ലൈനിലേക്കു മാറി, പിക്കെടേ..
ഗുഡ്മോണിങ്ങ് സാര്‍
നോട് ക്വയറ്റ് സോ
ആം ഫ്രം..
ഗുഡ്മോണിങ്ങ്...യെസ്, ടെല്‍ മീ.
(ബോധന്‍ - എന്തരെടേ നിനക്കൊരു പുഞ്ചിരി?
അബോധന്‍- മിണ്ടാതിരിടാ. രാത്രി ഉള്ളം കൈ ചൊറിഞ്ഞപ്പോഴേ സ്വപ്നം കണ്ടതാണ്..)
സര്‍ യൂവര്‍ ചെക്ക് ഈസ് റെഡി, പ്സീസ് കം ആന്‍ഡ് കളക്ട്.
താങ്ക് യൂ വെരിമച്ച്, ദാറ്റ്സ് സോ ക്വിക്ക്..
ബോധന്‍- എന്തോന്ന് നിനക്കൊരുത്സാഹം.ഉറങ്ങണ്ടേ?
അബോധന്‍- പോടാ പുല്ലേ.. നീ വേക്കപ്പ് കോള്‍ വേക്കപ്പ് കോള്‍ എന്നു കേട്ടിട്ടുണ്ടോ? ഇതാണ് സംഭവം.



0 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ