ഏപ്രിൽ 08, 2010

സ്നേഹത്തിന്‍റെ വൃദ്ധസ്പര്‍ശം

Buzz This

ദൂരെ
കാതങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ദൂരെ
ഓര്‍മ്മ ഒരു മഴയായി മനസ്സില്‍ പെയ്യുന്നു
സ്നേഹം തുടിക്കുന്ന നെഞ്ചകം
പിടയ്ക്കുന്ന മാനസം
പടിവാതിലില്‍ കാത്തിരിക്കുന്ന ആലിംഗനം
നെറ്റിയിലെ മൃദുചുംബനം.

രാവ്,
സ്നേഹത്തിന്‍റെ മൃദുഭാഷിതം
വൃദ്ധനെഞ്ചകത്തെ സ്നേഹം
മഴ പോലെ പെയ്യുന്ന ഗസല്‍
മഴക്കാറു മൂടുകയും മഴവില്ലുദിക്കുകയും ചെയ്യുന്ന മുഖം.
അടയുന്ന കണ്ണുകളിലൊളിക്കുന്ന ഓര്‍മ്മകള്‍

യാത്ര
വഴിയോരക്കാഴ്ചകള്‍
വിരല്‍ത്തുമ്പിന്‍റെ സ്പര്‍ശം
അദൃശമായി പൊതിയുന്ന കൈ

വിലാപം
അകലെയെവിടെയോ തിളങ്ങുന്ന കണ്ണുകള്‍
സാന്ത്വനത്തിന്‍റെ ഒരു നറുപുഞ്ചിരി
കാരുണ്യത്തിന്‍റെ ഒരു തുള്ളിക്കണ്ണുനീര്‍
തോളില്‍ ഒരു തൂവല്‍സ്പര്‍ശം

സ്നേഹം
നീണ്ടു വരുന്ന ഒരു കൈ.
പരസ്പരം പിണയുന്ന വിരലുകള്‍
വെയിലായും മഴയായും
കണ്ണീരായും പുഞ്ചിരിയായും നിറയുന്ന ഓര്‍മ്മകള്‍

ഓര്‍മ്മകളുടെ വാര്‍ഷികം.
മരണം പൊരിവെയിലിലേക്കു തുറക്കുന്ന ഒരു ജനലാണ്
ജനലഴിയുടെ പുറത്ത് ലോകം
കത്തിജ്വലിക്കുന്ന, വെന്തെരിയുന്ന ലോകം.
സ്നേഹത്തണലില്‍ നിന്നും ആകാശത്തേക്കുയര്‍ന്ന മാമരം
മനസ്സില്‍ ഇലകള്‍ കൊഴിച്ചിരിക്കുന്നു.
ഓര്‍മ്മകളുടെ പൂക്കാലം നിറച്ചിരിക്കുന്നു
ഇടറുന്ന കാലടികള്‍ക്ക് താങ്ങാകുന്നു.


Share/Save/Bookmark

2 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

R. 2010, ഏപ്രിൽ 11 6:41 PM  

ആഹ്... കണ്ടില്ലാരുന്നു. :-(

രണ്ടാം വാര്‍ഷികം, അല്ലേ?‌അതോ മൂന്നോ? ഈയിടെയായി സമയത്തിന് അളവുകോലില്ലാതായി.

namath 2010, ഏപ്രിൽ 11 7:25 PM  

-)) ഇത് പ്രിയപ്പെട്ട മറ്റൊരോര്‍മ്മയുടെ പതിനെട്ടാം വാര്‍ഷികം

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP