മാർച്ച് 17, 2010

സ്ട്രെസ്സ് നിര്‍ഭരം ജീവിതം

Buzz This

പണ്ട് പി.കെ.മന്ത്രിയുടെ കാര്‍ട്ടൂണ്‍ സീരീസ്, പാച്ചുവും കോവാലനിലെ ഒരു കാര്‍ട്ടൂണ്‍. വാക്കുകള്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതു കൊണ്ട് കാര്‍ട്ടൂണ്‍ ധര്‍മ്മം ചിരി പകര്‍ത്താന്‍ പ്രയാസം. എന്നാലും ആശയമിതാണ്. നൂറുകൂട്ടം പ്രശ്നങ്ങള്‍ കാരണം ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത കഥാപാത്രം മദ്യപിക്കുന്നു. മദ്യപിച്ചു കഴിഞ്ഞപ്പോള്‍ നിലവിളി. കാര്യമാരഞ്ഞപ്പോള്‍ നുമ്മടെ അച്ഛനും അപ്പൂപ്പനും വലിയപ്പൂപ്പനും ഇതൊന്നും അനുഭവിക്കാനുള്ള ഭാഗ്യമില്ലാതെല്ലോന്നോര്‍ത്തു പോയി. അതുപോലെ അപ്പനപ്പൂപ്പന്‍മാര്‍ക്ക് അനുഭവിക്കാന്‍ സാധിക്കാത്ത ഏറെ കാര്യങ്ങള്‍ നിറഞ്ഞതാണ് ജീവിതം. അതിലൊന്നാണ് സ്ട്രെസ്സ്. ചാനലുകള്‍ മാറ്റിയുള്ള കളികളില്‍, വാരികകളില്‍, സംഭാഷണങ്ങളില്‍ നിത്യേനെയെന്നോണം മറി കടന്നു പോകുന്ന പദം. സ്ട്രെസ്സ് ഒരു സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റാണ്. തുടക്കമാണ്. ആയാസം, സമ്മര്‍ദ്ധം അടുത്ത പടിയായി വിഷാദരോഗം, മാനസികപ്രശ്നങ്ങള്‍.

എന്തരാണോ ഈ സ്ട്രെസ്സ്? ആനയെ കാണുന്നതു പോലാണ്. തൂണും മുറവും. വ്യക്തിഗതം. രാവിലെ അലാറം മുഴങ്ങാന്‍ താമസിക്കുമ്പോള്‍, അല്ലെങ്കില്‍ കുറച്ചുറങ്ങിപ്പോകുമ്പോള്‍ വൈകിയോ എന്ന ആശങ്കയയില്‍ സ്ട്രെസ്സ് നിത്യജീവിതത്തിലേക്ക് കുടിയേറുന്നു. പ്രഭാതകൃത്യങ്ങളിലും ദിനചര്യകളിലും മനസ്സിന്‍റെ ബാക്ക് ഡ്രോപ്പില്‍  ശാരീരികവും മാനസികവുമായ വേവലാതികള്‍. ആശങ്കകള്‍. ചെറുതും വലുതുമായ കാര്യങ്ങളുടെ ഘോഷയാത്ര. ചാര്‍ജ്ജുതീരാറായ മൊബൈല്‍ ബാറ്ററിയും ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത പവര്‍കട്ടിന്‍റെ ഗതികേടും. ക്യാബ് വരുന്നവനാണേല്‍ അതിന്‍റെ സമയത്ത് സ്ഥാനം പിടിക്കാനുള്ള നെട്ടോട്ടം, സ്വന്തം വാഹനമാണേല്‍ ട്രാഫിക്ക് പെരുമഴയിലെ കാലതാമസം. പാഴാകുന്ന സമയത്തെക്കുറിച്ചുള്ള ശാപവചനങ്ങള്‍. ട്രാഫിക്ക് ബ്ലോക്കു പോലെ ജീവിതത്തില്‍ സ്വീകരിക്കാതെ ഗതിയില്ലാത്ത ഗതികേടുകളേറെ. കൊടുംചൂടു പോലെ. കുടിവെള്ളമില്ലാത്തതിന്‍റെ കഷ്ടപ്പാടു പോലെ. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍. പിരമിഡിന്‍റെ മുകളില്‍ നിന്നും താഴേക്കു വരുന്ന സ്ട്രെസ്സ് വിതരണം ചെയ്തു പോകുന്നു.

ഒരു സാധാരണ തൊഴില്‍ ദിനത്തില്‍ ദിവസം തുടങ്ങുമ്പോഴേക്കും ആയാസം എന്ന പദത്തിനു ഭീകരരൂപം വരുന്നു. വ്യക്തിജീവിതം നല്‍കുന്ന കൂടുതല്‍ ആഴമുള്ള സമ്മര്‍ദ്ധങ്ങള്‍. വ്യക്തിബന്ധങ്ങള്‍, നിറവേറാത്ത ആഗ്രഹങ്ങള്‍, നിരാശ.  ചാവി കൊടുക്കുമ്പോള്‍ മുറുകുന്ന ടൈംപീസു പോലെ പാതിരാത്രി കട്ടിലില്‍ മറിയുമ്പോഴേക്കും തൂണിലും തുരുമ്പിലും സ്ട്രെസ്സ്. ജീവിതത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ പ്രചോദനമാകുമ്പോള്‍ മറ്റ് ചിലത് തലച്ചോറിനെയും ചിന്തകളേയും ക്ഷീണിപ്പിക്കുന്നു. അപൂര്‍വ്വം ചിലപ്പോഴെങ്കിലും തകര്‍ക്കുന്നു. വിഷാദരോഗത്തിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യങ്ങളും കുറ്റകൃത്യങ്ങളും തൂണിലും തുരുമ്പിലും സ്ട്രെസ്സ് നിറഞ്ഞ ഒരു സമൂഹത്തിന്‍റെ തെളിവാണ്.


വ്യക്തിയില്‍ നിന്നും പുറത്തുകടന്നാല്‍ ജീവിതശൈലിയുമായി സ്ട്രെസ്സിനു പൊക്കിള്‍കൊടി ബന്ധം. കഴിക്കുന്ന ഭക്ഷണം മുതല്‍, ലൈഫ് സ്റ്റൈലിന്‍റെ ഓരോ അംശവും സ്വാധീനിക്കുന്ന ഒന്ന്. ചില ഭാഗങ്ങളെങ്കിലും അല്‍പ്പം തിരുത്തിയാല്‍ വരുന്ന വ്യത്യാസം വളരെ വലുതും. ക്ഷീണിച്ചു വരുമ്പോള്‍ ഭക്ഷണത്തോടു തോന്നുന്ന ആവേശം റിലാക്സ് ചെയ്യാന്‍ വെള്ളമടിച്ച് അടുത്ത ദിവസം രാവിലെ കൂടുതല്‍ ക്ഷീണത്തിലേക്കുണരുന്നതു പോലെയാണ്.

നിത്യജീവിതം നല്‍കുന്ന അനിവാര്യതയെ പലരും പല രൂപത്തില്‍ നേരിടുന്നു. സമ്മര്‍ദ്ദങ്ങളുടെ മുറുകിയ പിരി അയക്കാനുള്ള വഴികള്‍. ചിലര്‍ക്ക് കുടുംബം ഒരു സ്ട്രെസ്സ് റിലീഫാണ്. മറ്റു ചിലര്‍ക്ക് സ്ട്രെസ്സ് ദായകവും.  ചിലര്‍ക്ക് മദ്യപാനം. മറ്റു ചിലര്‍ക്ക് പ്രാര്‍ത്ഥന. ചിലപ്പോള്‍ സംഗീതം. ചിലപ്പോള്‍ എഴുത്ത്, ചിലപ്പോള്‍ വായന. ചിലപ്പോള്‍ ഒന്നും ചെയ്യാതെ അവനവനിലേക്ക് മാത്രം ഉള്‍വലിയുന്ന യാത്ര പോലെയുള്ള ; ഇടവേളകള്‍. വ്യക്തി എന്ന ചേരുവയില്‍ അവനവനു പ്രിയപ്പെട്ട കാര്യങ്ങള്‍ സ്ട്രെസ്സില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമാകുന്നു.

സ്ട്രെസ്സ് മാനേജ്മെന്‍റിനേക്കുറിച്ച്  പല പഠനങ്ങളും പലതു പറയുമ്പോഴും ഉത്തമസാധാരണ ഘടകങ്ങളുണ്ട്. ഭക്ഷണത്തിനു മനോനിലയുമായുള്ള ബന്ധം. കൊഴുപ്പുകളും മധുരവും കുറഞ്ഞ പച്ചക്കറികളും പഴങ്ങളും നിറഞ്ഞ ഭക്ഷണം ഗുണകരമെന്നു പഠനങ്ങള്‍. ശാരീരിക വ്യയാമം. പ്രാര്‍ത്ഥനയുടെ ഏതെങ്കിലും രൂപം. മനസ്സിനനയവു കിട്ടുന്ന മറ്റെന്തിലും വിനോദം.

പക്ഷെ സ്ട്രെസ്സിലാതാകുന്നതിന്‍റെ അടിസ്ഥാനം തീര്‍ത്തും ഒരു മനോഭാവപ്രശ്നമാണ്.  നിത്യവൃത്തിയെന്ന തൊഴിലില്‍ നിന്നും ജീവിതമെന്ന സ്വകാര്യയില്‍ നിന്നും എന്താണു ലഭിക്കേണ്ടതെന്ന  വേര്‍തിരിവ് . അവനവന് ആനന്ദം നല്‍കുന്നത് കണ്ടെത്തുന്നതിന്‍റെ മറ്റൊരു രൂപം. പണം, സ്വാധീനം, അധികാരം, പദവി ഇതു പോലുള്ള പ്രേരകങ്ങളുടെ പുറയെയുള്ള പരക്കം പാച്ചിലിലും അവനവനെ ആസ്വദിക്കാനുള്ള മനസ്സ്. വൈകാരിക ബന്ധങ്ങളുടെ സുരക്ഷിതത്വം.

ജീവിതം സ്ട്രെസ്സ് ഭരിതമായതു കൊണ്ട് എഴുത്തെന്ന ബ്ലോഗന്‍റെ ഇന്നത്ത സ്ട്രെസ്സ് റിലീഫ് ഇദം സമാപ്തം.-) ആദ്യം പറഞ്ഞ കാര്‍ട്ടൂണിലേക്ക് തിരിച്ചുപോയാല്‍ അപ്പനപ്പൂപ്പമ്മാര്‍ക്ക് സ്ട്രെസ്സു കളയാന്‍ ചവറെഴുതേണ്ടായിരുന്നുവെന്ന സന്തോഷം.


Share/Save/Bookmark

6 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

തറവാടി 2010, മാർച്ച് 17 9:43 AM  

ദിവസവും ഇരുനൂറ്റമ്പതോളം കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനാല്‍ , വീട്ടില്‍ തിരിച്ചെത്തിയാല്‍ നാട്ടിലെ വര്‍ത്തമാനങ്ങളറിയാന്‍ ടി.വി ഓണാക്കുന്ന പരിപാടിയുണ്ട്, ക്ഷീണവും മാറ്റാം ന്യൂസും കേള്‍ക്കാം.
മൊത്തം ദിവസം ഉണ്ടായ സ്ട്രെസ്സ് ആ അര/ഒരുമണിക്കൂര്‍ നേരം കൊണ്ട് ചാനലുകള്‍ നമുക്ക് തരും , ചുരുക്കത്തില്‍ ഇരട്ടി ;).എന്നാപ്പിന്നെ കോപ്പ് ഒണാക്കാതിരുന്നാല്‍ പോരെ? അതതിലും ഇടങ്ങേറ്!

ഓ ഇന്നലെ അമൃത ടിവിയിലെ പെങ്കൊച്ചിന്റെ ന്യൂസ് വായിക്കുന്നതു കേട്ടപ്പോള്‍ നാലിരട്ടി ടെന്‍ഷന്‍!, ഡെല്‍ഹിയില്‍ നിന്നും വാര്‍ത്ത ഓണ്‍‌ലൈനായി ടെലിക്കാസ്റ്റ് ചെയ്യുമ്പോള്‍ അവിടെയുള്ള മൊത്തം ടെന്‍ഷന്‍ ഒരു പണത്തൂക്കം കുറയാതെ കാഴ്ചക്കാനിലേക്ക് പകര്‍ത്തിത്തന്നു :)

പണ്ട് വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.... എന്നതിനെപറ്റിയൊക്കെ ഓര്‍ത്തു :(

ആരുഷിയുടെ ലോകം 2010, മാർച്ച് 17 12:58 PM  

പണ്ട്‌ ഈ സ്റ്റ്രെസ്സ്‌ ഒന്നും ഇല്ല വരുമോരോ ദശ വന്നപോലെ പോകും എന്ന വിചാരം ജീവിതം ആയിരുന്നു കാര്‍ഷിക പ്രധാനമായ ജീവിതം കഞ്ഞിയും പുഴുക്കും ഭക്ഷണം എല്ലു മുറിയെ പണി എടുത്താലും ഒരു മഴയോ വേനലോ ക്രിഷി എല്ലം കുളമാക്കാം എന്ന തിരിച്ചറിവ്‌ പിന്നെ അന്നു ഈ ഫ്രീ സെക്സിണ്റ്റെ കാലം ആയിരുന്നു സെക്സ്‌ കാണാന്‍ ഷക്കീല പടത്തിനു പോകണ്ട വയലിനടുത്തെ തോട്ടില്‍ അര്‍ധ നഗ്നത ധാരാളം പൂര്‍ണ്ണമായി കാണിക്കാനും ആറ്‍ക്കും വലിയ മടി ഒന്നും ഇല്ല അന്നതൊന്നും ഒരു ഇസ്സ്യു അല്ല ഇന്നു സ്ത്രീയുടെ രൂപം കാണന്‍ കക്കൂസില്‍ ഒളി ക്യാമറ വെക്കണം പിന്നെ അല്‍പ്പ സ്വല്‍പ്പം വെടി വക്കല്‍ എവിടെയും നടക്കുമായിരുന്നു ആരും അതൊന്നും കാര്യമായി എടുത്തിരുന്നില്ല ആള്‍ക്കാര്‍ക്ക്‌ വേറെ പണി ഉണ്ടെ നല്ല ഒന്നാം തരം തെങ്ങിന്‍ കള്ളു , മരച്ചീനി , കരിമീന്‍ ഇപ്പോള്‍ ഇതൊന്നും ഇല്ല ഇപ്പോള്‍ മോനെ മോളെ ഡോക്ടര്‍ ആക്കാന്‍ ഫോര്‍ഡു കാറു വാങ്ങാന്‍ മണി മാളിക കെട്ടി ചൂടു കാരണം തറയില്‍ തന്നെ കിടക്കന്‍ അപ്പം സ്റ്റ്രെസ്സ്‌ എന്ന ഒരു സാധനം തനിയെ ഉണ്ടായി

namath 2010, മാർച്ച് 17 1:15 PM  

നന്ദി തറവാടീ. -)) ചാനല്‍ പ്രോഗ്രാമുകള്‍ പലപ്പോഴും സ്ട്രെസ്സ് കൂട്ടാറുണ്ടെന്നതു സത്യം.

നന്ദി ആരുഷി.
ലളിതജീവിതം സങ്കീര്‍ണ്ണമായപ്പോള്‍ തീരത്തണഞ്ഞ ഒന്നാണ് സ്ട്രെസ്സും. യോജിക്കുന്നു ഒപ്പം ചിലത് ഖേദപൂര്‍വ്വം വിയോജിക്കുന്നു.


ഷക്കീല ഈസ് ഗെറ്റിങ്ങ് പെയ്ഡ് ഫോര്‍ ഡിസ്പ്ലേ. അതു പോലെയല്ല മറ്റൊരു വ്യക്തി. ആകര്‍ഷകമാണെങ്കില്‍ കണ്ണില്‍ തടയും. പക്ഷെ രണ്ടാമത് നോക്കുന്നത് മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യ വയലേഷനാണ്. തുറിച്ചുനോട്ടം കണ്ണുകൊണ്ടുള്ള ആക്രമണവും. മറ്റൊരു വ്യക്തി മറ്റൊരു കുടുംബം. പിന്നെ പരശരീരം. സ്നേഹമില്ലാത്ത ശരീരം സ്ട്രെസ് റിലീഫാകില്ല ശമിപ്പിക്കില്ല. ആശ്വസിപ്പിക്കില്ല. സദാചാരത്തെക്കാള്‍ അഭിരുചിയുടെ പ്രശ്നം.

പ്രിയംവദ-priyamvada 2010, മാർച്ച് 18 7:14 AM  

സത്യം...


അവസാന വാചകവും :)

namath 2010, മാർച്ച് 18 9:24 AM  

ഹഹ. ദാറ്റ്സെ ഗുഡ് ഒണ്‍ തായേ-)

kichu / കിച്ചു 2010, മാർച്ച് 18 10:11 PM  

എന്റെ ദൈവേ..ഇതങ്ങ് വായിച്ചു കഴിഞ്ഞപ്പോ എല്ലാ സ്ട്രെസ്സും ആവിയായ്..ഇനി ഇപ്പൊ ഒന്ന് സ്ട്രെസ്സ് അടിക്കണം എന്നു വെച്ചാ എന്നാ ചെയ്യും :)

കോള്ളാം നമത് ഈ സ്ട്രെസ്സ് റിലീവര്‍ :):)

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP