അധികാരത്തിന്‍റ പരിണാമം
ശാരീരികമായ ശക്തിയാണ് പ്രാചീനകാലത്ത് അധികാരമായത്. സംസ്കാരം എന്ന പദം ഉരുത്തിരിയുന്നതിനു മുന്‍പ്, കണ്ടുപിടുത്തങ്ങളും ജീവിതസൌകര്യങ്ങളും അധിനിവേശം നടത്തുന്നതിനു മുന്‍പ്, പണം എന്ന ക്രയവിക്രയ മൂല്യം ജീവിതത്തിന്‍റെ അടിസ്ഥാനമാകുന്നതിനു മുന്‍പും മനുഷ്യനില്‍ കലഹക്കൊതിയും അധികാരോന്മത്തതയും ഉണ്ടായിരുന്നിരിക്കണം. വേട്ടയാടിയോ അല്ലാതെയോ ലഭിച്ച ഭക്ഷണത്തിന്‍റെ ഏറ്റവും രുചികരമായ ഭാഗം, എറ്റവും മികച്ച സ്ത്രീകള്‍, ഏറ്റവും നല്ല ശയന സ്ഥലം ഇതെല്ലാം അന്നത്തെ അധികാരികള്‍ക്കുള്ളതായിരുന്നു. അധികാരം തെളിയിക്കുന്നത് മല്‍പ്പിടുത്തത്തിലൂടെയായിരുന്നു. ശാരീരികമായ അതിക്രമത്തിലൂടെയും കീഴ്പെടുത്തലിലൂടെയും.
മനുഷ്യന്‍ ശരീരം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും ആത്മാവ് എന്നതിലേക്കും സംസ്കാരം എന്നതിലേക്കും വളര്‍ന്നപ്പോള്‍ എന്തു സംഭവിച്ചു? കാലക്രമത്തില്‍ കായികമായ അധികാരത്തിന്‍റെ കീഴ്വഴക്കങ്ങള്‍ ആചാരവും അനുഷ്ടാനവുമായി മാറി. അധികാരം ശാരീരിക ശക്തിയിലുടെ തെളിയിക്കുന്നതിനു പകരം പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അലിഘിതമായ ആദിമ അധികാരത്തിന്‍റെ വിന്യാസം ഈ കൈമാറ്റത്തിലൂടെ തുടര്‍ന്നു. ഭയം അധികാരത്തിന്‍റെ ഏറ്റവും വലിയ ഉപകരണമായി മാറി. എതിര്‍ക്കപ്പെടുമോ എന്ന ഭയം. എതിര്‍ത്താല്‍ വിപത്തുകളെക്കുറിച്ചുള്ള ഭയം.
എതിര്‍പ്പിനോടുള്ള ഭയത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ആശ്രിതവര്‍ഗ്ഗങ്ങള്‍ക്കു രൂപം നല്‍കി. ആശ്രിതവര്‍ഗ്ഗം അഭിപ്രായ രൂപീകരണത്തിലും അധികാരത്തിന്‍റെ വ്യാപനത്തിലും സംഭാവനകള്‍ നല്‍കി. വിവരം അല്ലെങ്കില്‍ അറിവ് അധികാരത്തിനനുസൃതമായി വ്യാഖ്യാനിക്കപ്പെട്ടു. അധികാരവിരുദ്ധമായ അറിവ് പ്രതിലോമകരമായി. അറിവിന്‍റെ വിഭാഗീകരണം ഇവിടെ ആരംഭിക്കുന്നു. അലസോരമുണ്ടാക്കാത്ത അറിവുകളും അസ്വസ്ഥതയുണര്‍ത്തുന്ന അറിവുകളുമെന്ന വേര്‍തിരിവും. അലസോരമുണ്ടാക്കാത്ത അറിവുകള്‍ ശ്രേഷ്ഠവും മറിച്ചുള്ളവ നിന്ദ്യവുമായി. അറിവ് അധികാരത്തെ ചോദ്യം ചെയ്തപ്പോഴെല്ലാം ഇതു സംഭവിച്ചു.
അധികാരത്തിന് അലോസോരമുണ്ടാക്കാത്ത അറിവുകളുടെ ശാഖ വളര്‍ന്നു വികസിച്ചു. മറിച്ചുള്ള അറിവുകള്‍ അടിച്ചമര്‍ത്തലുകളെ നേരിട്ടു. അധികാരത്തിനു ഭീഷണിയുണര്‍ത്തുന്ന അറിവുകള്‍ നേരിട്ട ഏറ്റവും വലിയ ഭീഷണി അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണിയായിരുന്നു. ഉദാഹരണങ്ങളനേകമാണ്.
പരുവപ്പെടുത്തിയെടുത്തതും അധികാരപൂരകമായതുമായ അറിവുകള്‍ അധികാരത്തിന്‍റെ ഉപകരണമായി. അറിവ് ഉപകരണവും അറിവു ശക്തിയുമായി. കൂടുതല്‍ ശക്തിയും കൂടുതല്‍ നിയന്ത്രണവും നല്‍കുന്ന അറിവുകള്‍ക്കു വേണ്ടിയുള്ള യാത്രകളുടെ പ്രാരംഭം കുറിക്കപ്പെട്ടു. പണം എന്ന ക്രയവിക്രയ ഉപാധി അറിവുകളുടെ വ്യാപാരസാധ്യത തിരിച്ചറിഞ്ഞു. വിപണനം ചെയ്യപ്പെടാവുന്ന അറിവുകള്‍ പണമാണെന്നും. വിപണനം ചെയ്യപ്പെടാവുന്ന അറിവുകള്‍ ഉത്പന്നങ്ങളായി മാറി. ഉത്പന്നത്തിനു, അതിന്‍റെ ആധാരമായ അറിവിനു പണം പ്രതിഫലമായി. അറിവിന്‍റെ വിപണി മൂല്യമുയര്‍ന്നു. ഒപ്പം പണത്തിന്‍റെയും.
അധികാരം ആചാരത്തില്‍ നിന്നും അനുഷ്ടാനത്തില്‍ നിന്നും പണത്തോടൊപ്പം ചുവടു മാറി. പണവും പണം സൃഷ്ടിക്കുന്ന അറിവും ശേഷിയും അധികാരത്തിനു ഭീഷണിയായി. പണം അധികാരത്തിന്‍റെ ഭാഗമായിരുന്നതു കൊണ്ട് ഈ കടന്നു കയറ്റം അധികാരത്തില്‍ അപരിചിതത്വം സൃഷ്ടിച്ചില്ല. പകരം അധികാരത്തിനു അനുപൂരകമായി അതേ സമയം പരമ്പരാഗത ശീലങ്ങള്‍ക്കു വിപരീതമായി പണം ഒരു നിര്‍ണായക അധികാരഘടകമായി. അറിവ് എന്ന ഉപകരണത്തിലൂടെ പണം ആര്‍ജ്ജിച്ചവര്‍ അധികാരത്തിന്‍റെ ഭാഗവും. പാരമ്പര്യമായ അധികാര നിലപാടുതറകളിലേക്ക് പണത്തിന്‍റെ ചേകവന്‍മാര്‍ കടന്നു കയറി. ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പണം മാറ്റി മറിച്ചു. ശാരീരികമായ ശക്തിയും പരമ്പരാഗതമായ അധികാരവും നിയന്ത്രിച്ച ചെയ്ത മേഖലകളെയെല്ലാം പണം നിയന്ത്രിക്കാന്‍ ആരംഭിച്ചു.
കൂടുതല്‍ അധികാരത്തിനു കൂടുതല്‍ പണം. അധികാരത്തിന്‍റെ സൂചകങ്ങളായ സുഖസൌകര്യങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സമ്പത്ത്. അധികാരത്തിന്‍റെ പരിവര്‍ത്തനത്തിന്‍റെ ആധുനിക പരിപ്രേക്ഷ്യമിതാണ്. നിരന്തര പരിണാമങ്ങള്‍ക്കു വിധേയമാകുന്ന യാഥാര്‍ത്ഥ്യം. പണത്തിനു പകരം വെക്കാന്‍ മറ്റൊന്നില്ലാത്തതു വരെ, അറിവിന്‍റെ സാമ്പത്തിക വത്കരണം തുടരുക തന്നെ ചെയ്യും. അറിവിന്‍റെ സാമ്പത്തിക വത്കരണത്തിലൂടെ ആര്‍ജ്ജിക്കുന്ന അധികാരത്തിന്‍റെയും!



17 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
അധികാരം പരിണാമം. റീവൈന്‍ഡു ചെയ്ത ചരിത്രം. ചുരുക്കിയെഴുതിയതാണ്. ഒണ്‍ലി ഫോര്‍ ഫോര്‍ ദി ഇന്‍റലക്ച്വലി പ്രിവിലേജ്ഡ്!
ചുരുക്കണ്ട..ഒന്നു നിവര്‍ത്തിയെഴുതൂ
‘മരുഭൂമിയില്‍’ആനന്ദ് ഈ വിഷയം അല്പം വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്.
ഭാവിയിലെന്നെങ്കിലും അധികാരം സ്ത്രീകളുടെ കുത്തകയാവാനുള്ള സാധ്യത കാണുന്നുണ്ടോ..?
കുബ്രിക്കിന്റെ 2001:space odyssey ആദ്യ 20 മിനിറ്റ് കണ്ടു നോക്കൂ. അറിവ് അധികാരമാകുന്നതെങ്ങനെയെന്ന് ലളിതമായി കാണാം.
What all I wanted to tell in that context (earlier) was that power structures in modern civilizations are constructed by 1) planned diffusion of self-definitions and 2) even more planned manipulations of 'rebellious' social identities.
I suggest as example, for the first, the diffusion of the idea of being a fashionable woman. (It is almost invariably associated with the idea of the power of seduction; in reference to the earlier post)For the second, the planned manipulation of feminist resistance and colouring it as bra-burning movement which happened with the blessing of American mainstream intelligentia and media.
Basic pattern presented in this post, in my evaluation, concurs with mine. Though (THIS IS A CRITICAL DIFFERENCE) in my reading and experience, knowledge/ideas can and do(es) determine the fabric of the society already in its pre-commercialized forms; and knowledge/ideas remain(s) the ultimate source of power cuz it/they define(s) the role played by masters and wards respectively. The difference of opinion can very well be explained by the difference of tools at our disposal as well as by the point of view.
To sum up, who is the more powerful master: one who is capable of commanding you from within or one who does so from without?
(Going back to the earlier post: The idea was that the diffusers and deploy-ers of socially defining ideas remain loyal to patriarchy and they still define the socially prominent face of woman. So it is their choices that determine the generally accepted modes of behaviour of (any ward including) women)
ആ മൊകളില്‍ പറഞ്ഞകാര്യം ഞാന്‍ മലയാളത്തീ പറഞ്ഞാ പോസ്റ്റിനേക്കാള്‍ നീണ്ട കമന്റായിപ്പോവും. ഷെമീരൂ കേട്ടാ..
റോബി - നിവര്‍ത്തുമ്പോള്‍ രണ്ടു ദോഷം. എല്ലാം പറഞ്ഞു തീര്‍ത്താല്‍ വായനയുടെ സുഖം കുറയും. വരികള്‍ക്കിടയില്‍ ചിന്തിക്കാനെന്തെങ്കിലുമുണ്ടെങ്കിലേ ഡയലോഗ് സംഭവിക്കൂ. ഇല്ലെങ്കില്‍ മോണോ ലോഗ്. വാക്കുകള്‍ നീളുമ്പോള്‍ പരായണ ക്ഷമത നഷ്ടപ്പെടും. ഒരു ജയനായെന്ന ആത്മരതി മാത്രം ലഭിക്കും! ആനന്ദ് മോഡലില്‍ ബോറടിപ്പിക്കാന്‍ വയ്യ. സാധാരണ വായനക്കാരന് അനുഭവപ്പെടാത്ത എഴുത്തെല്ലാം വേസ്റ്റാണ്.
ചരിത്രത്തില്‍ സ്ത്രീ അധികാരത്തിന്‍റെ ഉപകരണമായിരുന്നു. 20% എക്സപഷന്‍ പോലും സമീപകാലത്തുണ്ടായതാണ്. ചില വംശങ്ങള്‍ പണ്ടു മുതലേ സ്ത്രീ വാദികളായിരുന്നു.
റോബി അധികാരം കൈമാറിയതാണോ അതോ എതിര്‍ കക്ഷി പിടിച്ചെടുത്തതാണോ?
രാവിലെ കിഴക്ക് സിനിമ ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും..നമിച്ചു!:-)
ഗുപ്തരെ റിലേറ്റഡായ സംഭവങ്ങളും സ്മോള്‍ ടോക്കും നിരത്തിയെഴുതാനല്ലേ കമന്‍റ്!. പ്ലീസ് കാരി ഓണ്‍.
ഗുപ്തരേ അധികാരം സ്ത്രീയുമായി മാത്രമ ബന്ധപ്പെട്ടതല്ല. അതല്ല വിഷയവും. ഫോര്‍ഗറ്റ് വുമണ്‍. യു കനോട് ടേക്ക് ജസ്റ്റ് എ കംപോണന്‍റ് ടു അനലൈസ് ദ ഹോള്‍. ഡിഫ്യൂഷന്‍ ഒക്കെ ഇന്‍റലക്ച്വല്‍ എക്സര്‍സൈസസ് അല്ലേ.. നേരെ ചൊവ്വേ കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത ബുജി മന്ദബുദ്ധികള്‍ക്കുള്ള അക്കാഡമിക് കണ്‍കെട്ട്.
കാലം ഒരു ഘടകമല്ല. ഒരു ചാലകമാണ്. എ പ്ലാറ്റ് ഫോം ഫോര്‍ ഹാപ്പനിങ്സ്!
സംഗ്രഹം - വിതിന്‍ എന്നത് ആത്മീയമായ, ചിന്തയില്‍ അനുഭവവേദ്യമായ ഒന്നും, ഔട്ടര്‍ ഭൌതികവുമാണ്. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തരുത്. അത്തരം ബന്ധം, അത്തരം ആരോപണം ഒരു വ്യക്തിഗത പ്രതിസന്ധിയാണ്. സ്വയം കണ്ടെത്തേണ്ട ഉത്തരം. കല്‍പ്പിത ലോകത്തു നിന്നും തറയിലിറങ്ങാന്‍ കുറച്ചു പ്രയാസമാണ്.
സെല്‍ഫിനും ഇങ്ങനെയൊരു വേര്‍തിരിവുണ്ട്. പെര്‍സണലി ഐ ഡോണ്‍ട് വാല്യു മണി. ആത്മീയ ജീവിയെ പണം വെച്ചളക്കാനൊക്കില്ല. സോഷ്യലി ഐ വാല്യു മണി ദാന്‍ എനിതിങ്ങ്. സമൂഹത്തിന്‍റെ മാനദണ്ഡങ്ങളിലേറ്റവും വലുത് പണമാണ്.
എത്ര ദൈര്‍ഘ്യമുള്ള കമന്‍റെഴുതിയാലും വിരോധമില്ല. വായനാ ഗുണമുണ്ടായിരിക്കണമെന്നു മാത്രം:--)
നമതേ... [:-) ഈ വിളികൊള്ളാമല്ലേ!!]
സാധാരണ വായനക്കാരന് അനുഭവപ്പെടാത്ത എഴുത്തെല്ലാം വേസ്റ്റാണ് എന്ന് പറയാമോ? എഴുത്ത് ആദ്യന്തികമായി സാധാരണക്കാരനെ അഭിസംബോധനം ചെയ്യുന്നോ ഇല്ലയോ എന്ന് നോക്കിയാല്പോരെ? പലമേഘലകളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
അനുഭവേദ്യമല്ലാത്തതെന്തെങ്കിലും എഴുത്തിന്‍റെ ദൌത്യം - ആശയവിനിമയം നടത്തുമോ? :-)
പോരുന്നോ ഫ്രീ സോഫ്റ്റ്‌വേര്‍ / ഓപ്പണ്‍ സോഴ്സ് മൂവ്‌മെന്റിലേയ്ക്ക്?
ഓഫ്: ഈ കാപ്ചാ എടുത്തു കളയാതെ മേലില്‍ കമന്റിടില്ല.
അധികാരം ഇപ്പോള്‍ ഓര്‍ഗനൈസ്ട് ചീറ്റിംഗ് ആണു.അധികാരവും പണവും പരസ്പരപൂരകമായി. പരുന്തല്ല, ഇപ്പോള്‍ ഈച്ച പോലും പറക്കില്ല അധികാരത്തിനും പണത്തിനും മുകളില്‍
അനുഭവവേദ്യത എന്നത് ആപേക്ഷികമാണ് എന്നാണ് തോന്നിയിട്ടുള്ളത്. നമതിന്‍റെ ആ പ്രസ്താനനയ്ക്ക് ഒരു സാര്‍വ്വലൌകികതയുടെ മനശാസ്ത്രമുണ്ടോയെന്നു എന്നു സംശയം. പറയുന്ന ചിലകാര്യം എല്ലാവര്‍ക്കും മനസ്സിലാവുക എന്നത് കേഴ്വിക്കാരുടെ/വായനക്കാരുടെ ചിന്തയുടെ നിലവാരത്തെയ്യും ആശ്രയിച്ചിരിക്കില്ലെ? ഉപമ ഉപയോഗിക്കുന്നത് ശരിയല്ല എന്നറിയാം. എങ്കിലും ആശയവ്യക്തതയ്ക്കായി ഒന്നു താരതമ്യപ്പെടുത്തട്ടെ. ആപേക്ഷികതാ സിദ്ധാന്തം (അതുപോലെ പലതും) പലപ്പോഴും അക്കാദമിക യോഗ്യതയ്ക്കുപരിയായി ഒരു പ്രത്യേക മാനസിക നിലവാരത്തോടാണ് സംവദിക്കുന്നതെന്ന് തോ ന്നിയിട്ടുണ്ട്. അത് ചിന്താപരമായ ബാധ്യതയുള്ള എല്ലാകാര്യത്തിലും ശരിയാണെന്നു തോന്നുന്നു. ആദ്യന്തികമായി മനുഷ്യനെ അവന്‍റെതന്നെ സംസ്കാരത്തോട് ചേര്‍ത്തുനിര്‍ത്തുന്ന അന്വേഷണങ്ങളില്‍നിന്ന് ഇവ ഒരിക്കലും മാറിനില്‍ക്കുന്നില്ലായെങ്കില്‍ എഴുത്തിലും ഇതു ബാധകമായിരിക്കില്ലേ??
അങ്ങനെ വരുമ്പോള്‍ സെലക്ടഡ് ഓഡിയന്‍സിലോ അക്കാഡമിക് ഇന്‍ററസ്റ്റ് ഗ്രൂപ്പിലോ അതു ചെയ്യും. നോട്ട് ഇന്‍ എ പബ്ലിക് മീഡിയം. ഏതു വിഷയവും ആര്‍ക്കും മനസ്സിലാകുന്നതു പോലെയഴുതാം. നോട്ട് എ ബിഗ് തിങ്ങ്!
ബ്ലോഗ് അല്ലെങ്കില്‍ ജനസാമാന്യത്തിനായുള്ള എഴുത്തിലൂടെ ഡയലോഗ് നടക്കണം. നോട്ട് മോണോലോഗ്. പത്തു പേരു പുലിയെന്നു പറഞ്ഞിട്ടെന്തു കാര്യം. ജസ്റ്റ് എ മാറ്റര്‍ ഓഫ് സബ്സ്റ്റന്‍സ്! അവനവനാണ് വെല്ലുവിളി! മറ്റുള്ളവരല്ല. അതിബുജി വേഷം. ബുജി വേഷം പെര്‍സണലി ഹേറ്റ് ഓള്‍ ദീസ്! മാനസിക നിലവാരം! ഹാവ് സീന്‍ ഇനഫ് ഓഫ് ദാറ്റ് ഹംബഗ്!
അറിവു പോലും ആപേക്ഷികമാണ്. വെന്‍ യു കം ടു ദ കോര്‍!
രജീഷ് - ആള്‍ക്കുട്ടത്തിലേക്കില്ല. അതെന്തായാലും. കച്ചാ.. ഒരു ഫില്‍റ്ററേഷനല്ലേ!
ആള്‍ക്കൂട്ടമല്ല. വണ്‍ മാന്‍ റെവല്യൂഷന്‍ - ലിറ്ററലി.
നൂറ്റാണ്ടെത്ര കഴിഞ്ഞാലും സാമൂഹ്യ വര്‍ഗ്ഗ വര്‍ണ്ണ സമ്പദ് സോഷ്യലിസം നടപ്പിലാവില്ല. അറിവും അധികാരവും പണവും അതിനു തടസ്സം നില്‍ക്കും.
സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ പക്ഷേ അതു സംഭവിച്ചു കഴിഞ്ഞു - നാളെയുടെ (അതോ ഇന്നിന്റെ തന്നെയോ?) അറിവിന്റെ മാധ്യമം മറ്റേതൊരു മേഘലയ്ക്കും അവകാശപ്പെടാനാവാത്ത ഉട്ടോപ്യ യാഥാര്‍ഥ്യമാക്കിക്കൊണ്ടേയിരിക്കുന്നു. അറിവിനെയും അതുവഴി അധികാരത്തെയും അത് സാര്‍വ്വലൗകികമാക്കുന്നു. അതും വെറും ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ.
ആ പഴയപോസ്റ്റിന്റെ ഹാംഗോവറില്‍ എഴുതിയതാണ്. വൈകിട്ട് ഒന്നൂടെ നോക്കട്ടെ. എന്തേലും പറയാനുണ്ടേല്‍ പറയാം. :)
ഒരു പോസ്റ്റാക്കിക്കൂടെ രജീഷ്?
നന്ദി ഗുപ്തന്‍
നമത്...
അതായത് മറ്റ്ചിലയിടങ്ങളില്‍ അവയ്ക്ക് സാംഗത്യമുണ്ടാവാം എന്നതിനാല്‍ സാധാരണ വായനക്കാരന് അനുഭവപ്പെടാത്ത എഴുതെല്ലാം വെയിസ്റ്റല്ല എന്നല്ലേ? ഏതൊരുവിഷയവും സാധാരണക്കാരന് മനസ്സിലാകുന്നവിധത്തില്‍ തീര്‍ച്ചയായും എഴുതാം. പക്ഷെ, അതില്‍ ആശയത്തിന്‍റെ പൂര്‍ണ്ണത എത്രത്തോളം വരും എന്നതറിയില്ല. കാരണം വ്യക്തികള്‍ വ്യത്യസ്തമായതുകൊണ്ട് പ്രൈമറി കണ്‍സെര്‍ണ്‍സും വ്യത്യസ്തമായിരിക്കും. മാത്രമല്ല, അറിവ് എന്നത് ആര്‍ജിതമായ ഒന്നാണ്. അത് വ്യക്തിപരമായി ലഭ്യമായ ഭൌതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ വ്യക്തിവ്യതിയാനം കാര്യങ്ങളുടെ മനസ്സിലാക്കലുകളെയും ബാധിക്കവുന്നതാണ്. അതിനെ പുലിക്കുപ്പായവും ജുബ്ബയുമൊന്നും ഇടീക്കേണ്ട എന്നുതോന്നുന്നു.
ആദ്യം പറഞ്ഞതുപോലെ പ്രസ്താവന യൂണിവേഴ്സല്‍ ആണെന്ന ധാരണയുണ്ടാക്കുന്നതിനാല്‍ പറഞ്ഞെന്നേയുള്ളൂ. താങ്കളുടെ ബ്ലോഗിലെ ഡയലോഗ് തീര്‍ച്ചയായും താങ്കളുടെ തന്നെയിഷ്ടം.
അനോമണി
മുന്‍പ് കുറച്ചു തിരക്കിലായിരുന്നതു കൊണ്ട് ധൃതിയിലെഴുതിയ , മറ്റേതോ മൂഡിലുള്ള മറുപടിയായിരുന്നു.
എഴുതിയ ടോപിക് വിശാലമാക്കാനുള്ള റോബിയുടെ കമന്‍റിനു മറുപടിയായിരുന്നു ഈ വേസ്റ്റ് പ്രയോഗം. പ്രസ്താവന യൂണിവേഴ്സലേ അല്ല! ജസ്റ്റ് ഫോര്‍ റോബി. സോര്‍ട്ട് ഓഫ് പെര്‍സണല്‍ വേവ് ലെഗ്ത് ആസ്വദിക്കുന്ന ഒരു കഥാപാത്രമാണ് റോബി. അതിന്‍റെ ഒരു ഫ്രീഡം മിക്കവാറും എല്ലാ കമന്‍റുകളിലും പരസ്പരം പ്രകടിപ്പിക്കാറുമുണ്ട്.
ഏതെഴുത്തിന്‍റെയും ലക്ഷ്യം ആശയവിനിമയം ആണ്. ഒണ്‍ വേ ഓര്‍ ടു വേ! ഇതുവരെയുള്ള പോസ്റ്റുകളെല്ലാം ടുവേ ആണെന്നു വിശ്വസിക്കുന്നു. അങ്ങനെ തുടരാനാഗ്രഹിക്കുന്നു.
സമയം ലഭിക്കുമ്പോള്‍, ഒരു ചേഞ്ചിനു ബ്ലോഗു ചെയ്യുന്നു. തലച്ചോറിലെ കോശങ്ങള്‍ക്ക് ഒരു വ്യായാമം:-) മറ്റു തിരക്കുകളുള്ളപ്പോള്‍ സാധിക്കുന്നുമില്ല. ലൈറ്റ് വെയ്റ്റ് എഴുത്തുകൊണ്ട് മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍, സ്ട്രെസ്സ് ഇവ കുറയ്ക്കാനാണ് നോക്കുന്നത്. മറിച്ചാകുമ്പോള്‍ കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്ന സ്ഥിതിയാകും. :-) മറ്റെല്ലാവരെയും പോലെ ബ്ലോഗെഴുതുന്നതേ (വായിക്കുന്നവരും അങ്ങനെയായിരിക്കും. കൃതജ്ഞത) സമയപരിമിതിക്കുള്ളില്‍ നട്ടം തിരിഞ്ഞാണ്. അതിനിടയില്‍ ഒരു സീരിയസ് എക്സ്പ്രഷന്‍ പുലിവാലു കൂടി പിടിക്കണോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചു പോകാറുണ്ട്.
വളരെക്കാലമായി ആഗ്രഹമുണ്ട്.
തൊട്ടു മുന്‍പത്തെ കമന്റിലെ അവസാന വരികളു തന്നെ കാരണം. ആയതിനാല്‍ ചവറെഴുതി കാലം കഴിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ