നവംബർ 15, 2007

കൃഷിരീതിയും മുലയും പിന്നെ നൂഡില്‍സും

Buzz This

കൃഷിയുടെ സമകാലീന അവസ്ഥ. പഞ്ചവത്സര പദ്ധതികളും സ്വാമിനാഥനുമാണ് നമ്മുടെ പരമ്പരാഗത കൃഷിരീതികളുടെ ചരമഗാനം ആലപിച്ചത്. ചേരിചേരാതെ നിന്ന് റഷ്യയെ ഉറ്റുനോക്കിക്കൊണ്ടിരുന്ന നെഹ്രുയുഗം സ്റ്റാലിന്‍റെ പഞ്ചവത്സരപദ്ധതികളെ ഞാറു പറിച്ചു നടുന്നതു പോലെ പറിച്ചു നടുകയായിരുന്നു. ശാസ്ത്രീയമായ കൃഷിരീതികളും രാസവളപ്രയോഗങ്ങളും തുടക്കത്തില്‍ മികച്ച ഫലം നല്‍കിയെങ്കിലും അനന്തരഫലം കേരളകര്‍ഷകന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കളകളും പച്ചിലക്കൂട്ടുകളും നിറഞ്ഞ കൃഷി രീതിയില്‍ നിന്നും വളം, കീടനാശിനീ രീതിയിലേക്ക് ചുവടുമാറിയ കര്‍ഷകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കടുംകൃഷി അവന്‍റ മണ്ണിന്‍റ ഫലഭൂയിഷ്ടി നശിപ്പിച്ചിരിക്കുന്നു. നിരന്തരമായ രാസവളപ്രയോഗം മണ്ണിന്‍റെ ജൈവഘടന മാറ്റിമറിച്ചിരിക്കുന്നു. ആവാസവ്യവസ്ഥയെ തകിടം മറിച്ചു. കര്‍ഷകന്‍റെ മിത്രമെന്ന് ചെറിയ ക്ലാസ്സുകളില്‍ പഠിച്ച മണ്ണിര നാമാവശേഷമായി. ഓരോ തവണയും വളപ്രയോഗത്തിനു ശേഷം തവളകളും ചെറുമത്സ്യങ്ങളും ചത്തൊടുങ്ങുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ ചെറുകിളികളും എലികളെ നശിപ്പിക്കാന്‍ പാമ്പുകളും ഇല്ലാതായിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന രാസപ്രയോഗം മണ്ണിന്‍റെ ഘടനയില്‍ വരുത്തിയ മാറ്റത്തിന്‍റെ ഫലമായി വളത്തിന്‍റെ വര്‍ദ്ധിത വിനിയോഗത്തിനു കളമൊരുക്കി. മാരകമായ കീടനാശിനികളുടെ ഉപയോഗത്തിലൂടെ മുടക്കുമുതലെങ്കിലും രക്ഷിച്ചെടുക്കാന്‍ കര്‍ഷകന്‍ പെടാപാടു പെടുന്നു. നമ്മുടെ തനതു വിത്തിനങ്ങളെ പുറംതള്ളിക്കടന്നു വന്ന ജൈവപ്രതിരോധ ശേഷി കുറഞ്ഞ സങ്കരയിനം വിത്തുകള്‍ വര്‍ദ്ധിച്ച കീടനാശിനി പ്രയോഗം ആവശ്യപ്പെടുന്നു. മുലയില്‍ ഡിഡിറ്റി കണ്ടെത്താത്തതു കൊണ്ട് മുലപ്പാലില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം ആരെയും വേവലാതിപ്പെടുത്തുന്നില്ല. തല്‍ക്കാലത്തെ ആശ്വാസത്തോടൊപ്പം രോഗങ്ങളും വേവലാതികളും പരിസ്ഥിതി പ്രശ്നങ്ങളും കര്‍ഷകനും അവനു ചുറ്റുമുള്ളവര്‍ക്കും സൌജന്യമായി ലഭിക്കുന്നു.

തദ്ദേശീയമായ വിത്തിനങ്ങള്‍ ആരോഗ്യമുള്ള വിളവു നല്‍കിരുന്നു. പൂര്‍വ്വികര്‍ രുചിയറിഞ്ഞു തിന്നിരുന്നു. ഇന്ന് ഓര്‍ഗാനിക് പച്ചക്കറികള്‍ക്ക് പൊന്നിന്‍റെ വില. രാസവസ്തുക്കളും കീടനാശിനികളും പൊതിഞ്ഞ പച്ചക്കറികള്‍ക്ക് പെരിഷബിള്‍ സ്വഭാവം നഷ്ടമായിരിക്കുന്നു.

നമ്മുടെ പ്രഭാതങ്ങള്‍ സാന്‍ഡ് വിച്ചിലേക്കും കോണ്‍ഫ്ലേക്സിലേക്കും, മദ്ധ്യാഹ്നങ്ങള്‍ ബര്‍ഗറിലേക്കും രാവുകള്‍ ചൈനീസ് ഫുഡിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. നാമെന്നാണ് ഇനി കൂപ്പുകൈകള്‍ക്കും ഹസ്തദാനങ്ങള്‍ക്കും പകരം ചുംബനം കൈമാറുന്നത്? (മറ്റൊരു വിപണി, ബ്രീത്ത് ഫ്രഷ്നറുകളുടെയും. മൌത്ത് വാഷിന്‍റെയും വിപണി!!) വായ്ക്കരിക്കു പകരം നൂഡിലുകള്‍ നിറയ്ക്കുന്നത്?


Share/Save/Bookmark

3 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

വള്ളുവനാടന്‍ 2007, നവംബർ 19 12:36 PM  

സത്യം !!!!!!!!!!!! , ഏയ് അസത്യം, വയറു പയികുന്നു ...

വേണു venu 2007, നവംബർ 19 11:40 PM  

സത്യം തന്നെ. കൃഷി രീതിയൊരു ഘടകം മാത്രം. കൃഷി ഭൂമി നഷ്ടമായതാണു് പ്രധാനം എന്നു തോന്നാറുണ്ടു്. പ്രകൃതിയെ കുറ്റി പോലും ഇല്ലാതെ നശിപ്പിക്കുന്ന കൂട്ട മനസ്സാക്ഷിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു രാസവളങ്ങള്‍‍....

പയ്യന്‍സ് 2013, മേയ് 3 9:45 PM  

:)

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP