അറിവിന്‍റെ ന്യായങ്ങള്‍
അറിവ് ആഗ്രഹത്തേയും ആഗ്രഹം ഇശ്ചാശക്തിയെയും ഉണര്‍ത്തുന്നു. ഇവ മൂന്നിനും ഹേതു ഉണ്ടെന്നു പറയപ്പെടുന്നു. ഹേതു ഇതിലേതെങ്കിലും ഒന്നിന്‍റെ ഹേതുവാകാം. അറിവ്, ആഗ്രഹം, ഇശ്ചാശക്തി ഇവയെ വിഷയം എന്നു വിളിക്കുന്നു. വിഷയവും ഹേതുവും വിഷയവും വിഷയിയുമായുള്ള ബന്ധത്തിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. (വിഷയ വിഷയീ ഭവ)
ഒരു കുടത്തെക്കുറിച്ചുള്ള അവബോധത്തില്‍ കുടം ഹേതുവും അവബോധം വിഷയവുമാണ്. അവബോധം ഇന്ദ്രിയജ്ഞാനം കൊണ്ടുള്ളതോ, അനുമാന സിദ്ധമോ, വാചികമോ അല്ലെങ്കില്‍ ഓര്‍മ്മയോ ആകാം. ഈ സാഹചര്യങ്ങളിലെല്ലാം ഹേതു മാറ്റമില്ലാതെ തുടരുമ്പോള്‍ അത് ഹേതുവായി നിലനില്‍ക്കുന്ന അവസ്ഥ വ്യത്യാസപ്പെടുന്നു. ഒരു സാഹചര്യത്തില്‍ അത് ഇന്ദ്രിയബോധം കൊണ്ടുളള ഹേതുവാണ്. മറ്റൊരു സാഹചര്യത്തില്‍ അത് ഓര്‍മ്മ കൊണ്ടുണ്ടാകുന്ന ഹേതുവാണ്.ഇന്ദ്രിയബോധം ഹേതുവായിത്തീരുന്ന അവസ്ഥ ഈ സാഹചര്യങ്ങളിലെല്ലാം വ്യത്യസ്ഥമാണ്.
(Manikana - a navya-nyaya manual - Dr.R.E. Shreekanda Sharma, Forward H.H. Ramavarma of Cochin 1960)
ബോധത്തിന്‍റെയും അവബോധത്തിന്‍റെയും ജനനത്തെക്കുറിച്ച് ഈശോവാസ്യോപനിഷത്തില്‍ കണ്ട തുടര്‍ച്ച -
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം, പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ, പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ, പൂര്‍ണ്ണമേവാവശിഷ്യതേ
(അത് പൂര്‍ണ്ണമാകുന്നു, ഇത് പൂര്‍ണ്ണമാകുന്നു, പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്നു, പൂര്‍ണ്ണത്തിന്‍റെ പൂര്‍ണ്ണത്വത്തെ തന്നില്‍ തന്നെ ലയിപ്പിച്ചിട്ടും പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു - യതി)
യതി ത്രികോണം ഉപയോഗിച്ച് ഇത് ഭംഗിയായി വിവരിച്ചിരിക്കുന്നു (ആ വാക്ക് ഓര്‍മ്മയില്‍ നില്‍ക്കുന്നു. പുസ്തകം കൈയ്യിലില്ല.)
കുട്ടിയുടെ മുന്‍പില്‍ അദ്ധ്യാപകന്‍ ത്രികോണം വരയ്ക്കുന്നു. മുന്‍പരിചയമില്ലാത്ത കുട്ടിയോട് ത്രികോണം എന്നു പറയുന്നു. കുട്ടിയുടെ മനസ്സ് ഇതിനു മുന്‍പ് അന്യമായ അറിവിനെ സ്വീകരിക്കുന്നു (പൂര്‍ണ്ണമദ - അത് പൂര്‍ണ്ണമാകുന്നു, ഈ ഉദാഹരണത്തില്‍ അത് ത്രികോണമാകുന്നു. അറിയാത്ത ഒന്നിനെ, പുതിയ അറിവിനെ സൃഷ്ടിക്കുന്നു). സങ്കല്‍പ്പത്തില്‍ നിന്നും അറിവിനെ സൃഷ്ടിച്ച ശേഷം ഇത് ത്രികോണമാണെന്നു പറയുന്നു, (പൂര്‍ണ്ണമിദ) അറിവിന്‍റെ സ്ഥിരീകരണം നടക്കുന്നു. സങ്കല്‍പ്പത്തില്‍ നിന്നും അറിവിനെ സൃഷ്ടിച്ച പ്രക്രിയ പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ എന്നു വിവക്ഷിക്കപ്പെടുന്നു. അദ്ധ്യാപകന്‍ അടുത്ത പാഠത്തിലേക്ക് കടക്കുമ്പോഴും ത്രികോണത്തിനു പകരം ചതുരം സ്ഥാനം പിടിക്കുമ്പോഴും ത്രികോണം എന്ന അറിവ് അവശേഷിക്കുന്നു. (പൂര്‍ണ്ണസ്യപൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ)
അറിവിന്‍റെയും ഗ്രഹണത്തിന്‍റെയും ഉത്പത്തിപ്രക്രിയയുടെ ചിത്രീകരണം പൂര്‍ണ്ണമാകുന്നു. ചിന്തയ്ക്കും ചിന്താധാരയ്ക്കും പടിഞ്ഞാറു നോക്കുന്നതിനോടൊപ്പം അവനവന്‍റെ വീട്ടിലും ഒരു കണ്ണുവേണമെന്നു തോന്നുന്നു. ഭൌതികവിശകലത്തിന്‍റെ യൂറോപ്യന്‍ ശബ്ദഘോഷങ്ങള്‍ക്കു മുന്‍പ് സൌമ്യവും സരളവുമായ ഭാഷയില്‍ അറിവിനെ മനനം ചെയ്ത പൂര്‍വ്വ സൂരികള്‍ക്ക് സ്തുതി. ചിയേഴ്സ്.



4 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:
രസമുള്ള ഒരു സാമ്യം - യതിയുടെ പ്രേമവും ഭക്തിയും വായിക്കുന്നതിന്റെ ഇടവേളയിലായിരുന്നു ഈ പോസ്റ്റ് വായിച്ചത് (റോബിന്‍ ശര്‍മ്മയുടെ ഫെരാരിക്കാരന്‍ സന്യാസി ദൂരെയിരിക്കുന്നു)
ശ്ലോകത്തിലെ അവസാന വരിയുടെ അര്‍ഥം പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമെടുത്താല്‍ പൂര്‍ണ്ണമായത് തന്നെ അവശേഷിക്കുന്നു..എന്നല്ലേ..?
ഒരു സംശയം...
ശ്രധേയ മായ ഒരു ചിന്ത
നന്ദി പെരിങ്ങോടരെ. യതി ചില വിഷയങ്ങളിലൊക്കെ ചതിയുമാണ്.!!
അതെ റോബി. ചുരുക്കിയെഴുതുക എന്ന സ്ഥിരം ദൌര്‍ബല്യത്തില്‍ ഉപേക്ഷിച്ച ഒരു വരിയുണ്ട്.
പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്തുമാറ്റിയാലും പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു. അതിനു ശേഷമായിരുന്നു അടുത്ത രൂപം വരേണ്ടത്.നന്ദി.
വള്ളുവനാടന് നന്ദി. but you have a travancore slang :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ